SAPHALYAM (Fertility Clinic)

The number of families where male and female infertility is becoming a problem in marital life is increasing due to various reasons.  Having offspring is the real achievement of the common people who consider owning a child as a virtue and fulfillment of life. It is human nature to try to avoid sterility by any means, as its impact on life destroys all fruitfulness and prosperity. Many of the commonly accepting approaches to treat infertility, even those that can be treated with planned care, simple medication, and lifestyle habits, have ended up undermining the financial security of ordinary families. The general public does not fully understand the innumerable fertility benefits that homeopathy is providing in its natural simplicity and minimal drug use. In recent years, more than 5,000 babies have been born in government homeopathy hospitals in Kerala alone, and if the contribution of the private sector is counted, the number will be tenfold, but the media attention is not enough to bring it to the hearts of the people with due importance.  Combining the blessed efficacy of Homeopathy with the services of expert doctors in this field, a special clinic for infertility through effortless means operates every Saturday at Nanoneo.

സാഫല്യം (സന്താനലബ്ധി ക്ലിനിക്)

ദാമ്പത്യ ജീവിതത്തിൽ സ്ത്രീ-പുരുഷ വന്ധ്യത ഒരു പ്രശ്നമായി ത്തീരുന്ന കുടുംബങ്ങളുടെ എണ്ണം പലവിധ കാരണങ്ങളാൽ കൂടിവരു കയാണ്. സ്വന്തമായി ഒരു കുഞ്ഞ് എന്നത് ജീവിത പുണ്യവും സാക്ഷാ ത്കാരവുമായി കണക്കാക്കുന്ന സാമാന്യ ജനതയുടെ ജന്മസാഫല്യ മാണ് സന്താനലബ്ധി. അത് തടസ്സപ്പെടുന്നതിലൂടെ ജീവിതത്തിനേൽ ക്കുന്ന ആഘാതം നിസ്സാരമല്ലാത്തതിനാൽ ഏതു മാർഗത്തിലൂടെയും അനപത്യത ഒഴിവാക്കാൻ ശ്രമിക്കുക മനുഷ്യസഹജം. ആസൂത്രിത മായ പരിചരണവും ലളിതമായ ഔഷധ പ്രയോഗവും ജീവിതചര്യ കളും കൊണ്ട് പരിഹരിക്കാവുന്നവ പോലും പരിഹരിക്കുവാൻ പൊതു വേ സ്വീകരിച്ചു വരുന്ന മാർഗങ്ങൾ പലതും സാധാരണ കുടുംബ ങ്ങളുടെ സാമ്പത്തിക ഭദ്രതയും മറ്റും ദുർബലപ്പെടുത്തുന്ന പ്രക്രിയയാ യി തീർന്നിരിക്കുന്നു. സ്വതസിദ്ധമായ ലാളിത്യത്തിലുടെയും വളരെ കുറഞ്ഞ ഔഷധപ്രയോഗത്തിലൂടെയും ഹോമിയോപ്പതി നൽകിക്കൊ ണ്ടിരിക്കുന്ന എണ്ണമറ്റ സന്താന സൗഭാഗ്യങ്ങൾ പൊതു സമൂഹം സഗൗരവം മനസ്സിലാക്കുന്നില്ല. സമീപവർഷങ്ങളിൽ കേരളത്തിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ മാത്രം അയ്യായിരത്തിലേറെ കുഞ്ഞുങ്ങൾ പിറവിയെടുത്തിട്ടുള്ളതും സ്വകാര്യമേഖലയുടെ സംഭാവ നകൂടി കണക്കാക്കിയാൽ സംഖ്യ പതിന്മടങ്ങാകുമെന്ന വിവരവും അർഹമായ പ്രാധാന്യത്തോടെ ജനഹൃദയങ്ങളിലെത്തിക്കാൻ കഴിയു ന്ന മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതുമില്ല. ഹോമിയോപ്പതിയുടെ അനുഗ്ര ഹീതമായ കാര്യപ്രാപ്തിയും ഈ മേഖലയിൽ പ്രാഗത്ഭ്യമേറിയ ഡോ ക്ടർമാരുടെ സേവനവും കൂട്ടിയോജിപ്പിച്ച് ആയാസരഹിതമായ മാർഗ ങ്ങളിലൂടെ വന്ധ്യത പരിഹരിക്കുന്ന പ്രത്യേക ക്ലിനിക് നാനോനി യോയിൽ എല്ലാ ശനിയാഴ്ചയും പ്രവർത്തിക്കുന്നു.