PHOENIX


Time changes.  Lifestyles are changing rapidly.  As even the sense of value is transformed or reformed, many positive and negative trends influence society and individual life.  These tendencies, which begin to touch everyday life in a natural and curious form, through repetition become part of the activities of life and become inseparable or unavoidable habits. This is how certain behaviors enter and interact with the mind and substances in the body, whether beneficial or destructive. This is the vicious circle in which the modern society, especially the adolescence and youth, is increasingly falling. A phenomenon that begins as a curiosity in adolescence, looms over young adulthood and devours life mercilessly.




Homeopathy is a very useful medicine to end the drug addiction which has become a threat to the modern age. A specialty clinic for drug addiction and drug abuse treatment named Phoenix operates every Sunday in, Nanoneo.

ഫീനിക്സ്

കാലം മാറുന്നു. ജീവിത രീതികൾ വേഗം മാറിക്കൊണ്ടേയിരിക്കുന്നു. മൂല്യബോധം പോലും പരിവർത്തനപ്പെടുകയോ നവീകരിക്കപ്പെടുകയോ ചെയ്യുന്നതിന്റെ ഭാഗമായി ഗുണകരമായതും അല്ലാത്തതുമായ നിരവധി പ്രവണതകൾ സമൂഹത്തിലും വ്യക്തിജീവിതത്തിലും സ്വാധീനമുറപ്പിക്കാറുണ്ട്. സ്വാഭാവിക രൂപത്തിലും കൗതുക ഭാവത്തിലും നിത്യ ജീവിതത്തെ സ്പർശിച്ചു തുടങ്ങുന്ന ഈ പ്രവണതകൾ, ആവർത്തനങ്ങളിലൂടെ ജീവൽ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും വേർപെട്ടു പോവുകയോ വേർപെടുത്താനാവുകയോ ചെയ്യാത്ത ശീലമായിത്തീരുകയും ചെയ്യുന്നു. ഗുണകരമായാലും വിനാശകരമായാലും സഹവർത്തിത്വത്തിലൂടെ ചില സ്വഭാവങ്ങൾ മനസ്സിലും ഉപഭോഗ - ലഹരി വസ്തുക്കൾ ശരീരത്തിലും പ്രവേശിക്കുന്നതും പ്രതിപ്രവർത്തിക്കുന്നതും ഈ വിധമാണ്. ആധുനിക സമൂഹം പ്രത്യേകിച്ചും കൗമാരവും യുവത്വവും വർദ്ധിച്ച തോതിൽ അകപ്പെട്ടു കൊണ്ടിരിക്കുന്ന ദൂഷിത വലയമാണിത്. കൗമാരത്തിൽ കൗതുകമായി തുടങ്ങുകയും യുവതയിൽ അപകടമറിയാതെ തിമിർക്കുകയും ജീവിതത്തെ നിർദയം വിഴുങ്ങുകയും ചെയ്യുന്ന പ്രതിഭാസം. ആഗ്രഹിച്ചാലും ഉപേക്ഷിക്കുകയോ മോചിതരാവുകയോ ചെയ്യാനാകാത്ത ആപൽസന്ധി. ആധുനിക കാലഘട്ടത്തിന് ഭീഷണിയായി തീർന്നിരിക്കുന്ന ലഹരിജീവിതം അവസാനിപ്പിക്കുവാൻ ഏറെ ഉപകരിക്കുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. ലഹരി ഉപഭോകാസക്തിയും ദോഷഫലങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന സ്പെഷ്യലിറ്റി ക്ലിനിക് ഫീനിക്സ്, നാനോനിയോയിൽ എല്ലാ ഞായറാഴ്ചയും പ്രവർത്തിക്കുന്നു