NAVAJYOTI (Child Care Unit)
Everyone is convinced that homeopathic treatment is very effective for children. This conviction has also led to the spread of an immature notion that homeopathy is the treatment only for children. This kind of reputation may have spread widely because the tenderness of the physical and mental structure of children, untainted by wrong food-lifestyles and harmful medicinal uses, is more suitable for homeopathic remedies to work and it can be clearly reflected. Regardless, this has both increased the popularity of the system and limited it. It has come to the attention of everyone that some centers are keen to establish that homeopathy is just a faith treatment and it creates only a placebo effect in the general public. As a strong counter to such arguments, it is also interesting to point out the amazing results that homeopathy has shown in our babies and other living beings. The cure in infants and silent creatures demonstrates the futility of the placebo argument. Day by day the number of people who recognize the glories of homeopathy, which is so bright that it cannot be hidden no matter how hard evil minds try to veil it, is increasing. Homeopathy is a harmless remedy for all kinds of ailments, not only for children but also for adults.
All physical and mental ailments, behavioural disorders and deviations in children are treated at Nanoneo. A specialty clinic operates every Tuesday for autism, hyperactivity disorder, learning disabilities and infections.
നവജ്യോതി (ശിശു പരിചരണ വിഭാഗം)
കുട്ടികൾക്ക് ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഏവർക്കും ബോധ്യമുള്ളതാണ്. ഈ ബോധ്യം, കുട്ടികളുടെ ചികിത്സ മാത്രമാണ് ഹോമിയോപ്പതി എന്ന തരത്തിൽ അപക്വമായൊരു ധാരണ വ്യാപിക്കുവാനും ഇടയാക്കിയിട്ടുണ്ട്. തെറ്റായ ഭക്ഷണ - ജീവിത രീതികളാലും ദോഷകരമായ ഔഷധപ്രയോഗങ്ങളാലും മലീമസമാകാത്ത, കുഞ്ഞുങ്ങളുടെ ശാരീരിക - മാനസിക ഘടനയുടെ നൈർമല്യം ഹോമിയോ ഔഷധങ്ങൾക്ക് നിർവിഘ്നം പ്രവർത്തിക്കുവാൻ കൂടുതൽ അനുയോ ജ്യമായതിനാലും അത് സുവ്യക്തമായി പ്രതിഫലിപ്പിക്കപ്പെടുവാൻ ഇടയാകുന്ന തിനാലുമാകാം ഈ വിധമൊരു ഖ്യാതി പരക്കെ വ്യാപിക്കുവാൻ ഇടയാക്കിയി ട്ടുണ്ടാവുക. എന്തുതന്നെയായാലും ഇത് സിസ്റ്റത്തിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ഒപ്പം പരിമിതപ്പെടുത്താനും ഇടയാക്കിയിട്ടുണ്ട്. ഹോമിയോപ്പതി കേവലം വിശ്വാസ ചികിത്സയാണെന്നും പ്ലാസിബോ ഇഫക്ട് മാത്രമാണ് അത് സൃഷ്ടിക്കുന്നതെന്നും സ്ഥാപിച്ചെടുക്കുവാൻ ചില കേന്ദ്രങ്ങൾ വ്യഗ്രതപ്പെടുന്നത് ഏവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഇത്തരം വാദങ്ങൾക്ക് ശക്തമായ മറുപടിയാണ്, നമ്മുടെ കുഞ്ഞു ങ്ങളിലും മറ്റു ജീവജാലങ്ങളിലും ഹോമിയോപ്പതി പ്രകടമാക്കുന്ന വിസ്മയകരമായ ഫലങ്ങൾ. കണ്ണും കാതുമുറക്കാത്ത പിഞ്ചുകുഞ്ഞുങ്ങളിലും നിശ്ശബ്ദ ജീവികളിലും സംഭവിക്കുന്ന രോഗനിവാരണം പ്ലാസിബോ വാദത്തിന്റെ നിരർത്ഥകത വെളി വാക്കുന്നു. ദോഷൈകദൃക്കുകൾ എത്ര തന്നെ നമസ്കരിക്കാൻ ശ്രമിച്ചാലും മറയ്ക്ക പ്പെടുവാൻ കഴിയാത്തവിധം പ്രകാശമാനമായ ഹോമിയോപ്പതിയുടെ മഹിമകൾ തിരിച്ചറിയുന്നവരുടെ വ്യാപ്തി നാൾക്കുനാൾ ഏറിവരുകയാണ്. കുട്ടികൾക്ക് മാത്ര മല്ല മുതിർന്നവർക്കും ഏതവസ്ഥയിലും ഏതുതരം രോഗങ്ങൾക്കും നിരുപദ്രവ കരമായ പ്രതിവിധിയാണ് ഹോമിയോപ്പതി.
കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മനസ്സിവുമായ എല്ലാ അസുഖങ്ങൾക്കും സ്വഭാവ വൈകല്യങ്ങൾക്കും വ്യതിചലനങ്ങൾക്കും നാനോനിയോയിൽ ചികിത്സ ലഭിക്കുന്നു. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ, പഠന വൈകല്യങ്ങൾ, അണുബാധകൾ തുടങ്ങിയവയ്ക്ക് എല്ലാ ചൊവ്വാഴ്ചയും സ്പെഷ്യലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുന്നു.